ന്യൂഡല്‍ഹി: 2025-ലെ വഖഫ് ഭേദഗതി വഖഫ് ബോര്‍ഡിന്റെ പ്രവർത്തനങ്ങളിലെ നിയന്ത്രണത്തിന് മാത്രമാണെന്നും മതപരമായ അവകാശങ്ങളെ അത് ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മൗലികാവകാശങ്ങളുടെ ലംഘനമാണ് വഖഫ് ഭേദഗതി നിയമമെന്ന വാദങ്ങള്‍ നിരാകരിച്ചുകൊണ്ട് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സ്വത്തുനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് മാത്രമുള്ളതാണ് ഭേദഗതികളെന്നും അതിനാല്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ […]