ആലക്കോട് (കണ്ണൂര്‍): മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരന്‍ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകന്‍ ദയാല്‍ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്പോഴാണ് അബദ്ധത്തില്‍ വെട്ടേറ്റത്. ദയാലിന്റെ തലയ്ക്കാണ് വെട്ടേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. അമ്മയുടെ വീട്ടിലാണ് സംഭവം. കുട്ടിയുടെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആലക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. സഹോദരി: ദീക്ഷിത (നാല്). […]