മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നൃത്ത സംവിധായക ധനശ്രീ വര്‍മയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. വ്യാഴാഴ്ച മുംബൈ കുടുംബ കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി, കുടുംബ കോടതിയോട് നിര്‍ദേശിച്ചിരുന്നു. ബാന്ദ്ര കുടുംബ കോടതിയില്‍ എത്തി പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനായി ഇരുവരും സമര്‍പ്പിച്ച സംയുക്ത ഹര്‍ജിയിലാണ് കോടതി വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്.ഐപിഎല്‍ കണക്കിലെടുത്ത് നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ച കുടുംബ കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ […]