തിരുവനന്തപുരം: ‘‘അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിതപാതയാണ്. ഇനിയും തുടരും.’’ എന്ന പരോക്ഷമറുപടിയുമായി സാമൂഹികമാധ്യമങ്ങളിലൂടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനു പിന്നാലെ ദിവ്യ എസ്. അയ്യർ എഴുതിയ അഭിനന്ദന പോസ്റ്റിനെതിരേ കെ.മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നു വിമർശനം ഉയർന്നിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് കഴിഞ്ഞദിവസം ദിവ്യ എസ്. അയ്യർ മറുപടിക്കുറിപ്പ് പോസ്റ്റ് ചെയ്തത്. “മഴ പെയ്തുകഴിഞ്ഞു മരം […]