എറണാകുളം: കുന്നത്തുനാട്ടില്‍ തെരുവുനായകളെ കൂട്ടത്തോടെ പാര്‍പ്പിച്ച വീട്ടിലെ ഉടമയ്ക്ക് നായ വളര്‍ത്തല്‍ കേന്ദ്രം തുടങ്ങാന്‍ ലൈസന്‍സില്ലെന്ന് ജില്ലാ ഭരണകൂടം. അതിനാല്‍ ഉടന്‍ തന്നെ നായകളെ ഒഴിപ്പിക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കും. എന്നാല്‍ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാര്‍ദനന്‍. നാട്ടുകാര്‍ പുറത്ത് ബഹളം വയ്ക്കുമ്പോള്‍ മാത്രമാണ് നായകള്‍ കുരയ്ക്കുന്നതെന്നാണ് വീണ പറയുന്നത്. എന്നാല്‍, കുന്നത്തുനാട്ടില്‍ ജനവാസ മേഖലയില്‍ തെരുവുനായകളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരുന്ന വീടിനു മുന്നില്‍ നാട്ടുകാര്‍ വെളളിയാഴ്ചയും പ്രതിഷേധവുമായി […]