നമ്മുടെ സ്വപ്നങ്ങളില്‍ പലതും ചിലപ്പോള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ പോലും കാണില്ല. ഇനി അഥവാ ഓര്‍മ്മയുണ്ടെങ്കില്‍ തന്നെയും പരസ്പരം ഒരു ബന്ധവുമില്ലാത്ത, വളരെ അവ്യക്തമായ പലതും ആയിരിക്കും നമ്മുടെ സ്വപ്നങ്ങളില്‍ പലതിലും വന്നു പോകുന്നത്. എന്നാല്‍, അടുത്തിടെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതത്തില്‍ വളരെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു.നോര്‍ത്ത് കരോലിനയിലെ സ്റ്റാന്‍ലിയിലെ ഒരു യുവാവിന് 110,000 ഡോളര്‍ (ഏകദേശം 95 ലക്ഷം രൂപ) ലോട്ടറി സമ്മാനം ലഭിച്ചു. അതിനിപ്പോള്‍ എന്താ ലോട്ടറിയടിക്കുന്നവര്‍ […]