സമൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില ഇത്തിരി കൂടും 38,330 രൂപ (അതായത് 440 ഡോളര്‍) മാത്രം. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപര്‍ണിയാണ് ഫാഷന്‍ പ്രേമികള്‍ക്കായി ഈ വണ്‍ ലെഗ്ഡ് ജീന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, പ്രായോഗികമതികള്‍ക്ക് സംഗതി അത്രയ്ക്ക് രുചിച്ച മട്ടില്ല. അവര്‍ ഈ വസ്ത്രത്തിന്റെ പ്രായോഗികതയെയും ഈട് നില്‍ക്കുന്നതിനെ കുറിച്ചും സംശയങ്ങള്‍ പ്രകടിപ്പിച്ച് കഴിഞ്ഞു.ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ […]