ഹോട്ടല്‍ റെസ്റ്റ്റൂം ഉപയോഗിക്കുന്നതിന് 800 രൂപ ഈടാക്കിയെന്ന് അവകാശപ്പെട്ട് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തക മേഘ ഉപാധ്യായ. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം അവര്‍ പങ്കുവച്ചത്. രാജസ്ഥാനിലെ ഖാട്ടു ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു മേഘയും കുടുംബവും. രാവിലെ ആറുമണിയോടെ ക്ഷേത്രത്തിലേക്ക് കുടുംബം പുറപ്പെട്ടു. 7 മണിമുതല്‍ ക്ഷേത്ര ദര്‍ശനത്തിനായി അവര്‍ വരിയിലും നിന്നു. രണ്ടുമണിക്കൂറോളം വരിയില്‍ നിന്നപ്പോഴേക്കും മേഘയുടെ അമ്മയുടെ ആരോഗ്യസ്ഥിതി വല്ലാതെ മോശമായി. അവര്‍ക്ക് വയറുവേദനയും തളര്‍ച്ചയും തോന്നി. ഛര്ദിക്കാന് തോന്നിയിരുന്നതായും അവര്‍ പറയുന്നു. അതോടെ ക്ഷേത്രത്തില്‍ നിന്ന് […]