സാൻഡിയാഗോ: അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം തകർന്ന് വീണ് നിരവധിപ്പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സാൻഡിയാഗോയിലെ മർഫി ക്യാന്യോനിൽ ചെറു വിമാനം മിലിട്ടറി ഹൌസിംഗ് തെരുവിലേക്ക് ഇടിച്ച് കയറിയത്. പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അലാസ്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഡേവിയേറ്റർ എൽഎൽസിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പൂർണമായി തകർന്ന വിമാനത്തിന്റെ പിൻ ഭാഗത്ത് നിന്ന് ലഭിച്ച […]