റോം: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.88കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിന്റെ തലവന്‍ ഡോ. സെര്‍ജിയോ ആല്‍ഫിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.മരുന്നുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാന്‍ ഇനിയും സമയമെടുക്കുമെന്നും പൂര്‍ണമായും ഭേദമാകാന്‍ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ബ്രോങ്കൈറ്റിസ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 14-നാണ് പാപ്പയെ റോമിലെ […]