തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നു സ്വര്‍ണം കാണാതായതായി പരാതി. 13 പവന്റെ സ്വര്‍ണക്കട്ടിയാണ് കാണാതായത് എന്നാണ് പരാതി. ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശുന്ന പണി നടന്നുവരികയാണ്. ഇതിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കാണാതായിരിക്കുന്നത്. ക്ഷേത്രത്തിന്റെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ശനിയാഴ്ച പണി ആവശ്യത്തിന് എടുക്കുന്നതിനായി തുറന്നപ്പോഴാണ് സ്വര്‍ണക്കട്ടി നഷ്ടപ്പെട്ടതായി മനസിലാക്കിയത്. പോലീസും ക്ഷേത്ര ജീവനക്കാരും സ്ഥലത്ത് പരിശോധന തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.