3ഡി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമായ ബീം ഔദ്യോഗികമായി അവതരിപ്പിച്ച് ഗൂഗിള്‍. കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ I/O യിലാണ് ബീം അവതരിപ്പിച്ചത്. നേരത്തെ പ്രൊജക്ട് സ്റ്റാര്‍ലൈന്‍ എന്ന പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബീമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിര്‍മിതബുദ്ധി, 3ഡി ഇമേജിങ് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വ്യക്തികളുടെ ദൃശ്യം കൂടുതല്‍ വലുതായും ഡെപ്തിലും കാണുന്നതിനായി പ്രത്യേക ഡിസ്പ്ലേയും ഇതില്‍ ഉപയോഗിക്കും. ഇതുവഴി ദൂരെയിരുന്ന് സംസാരിക്കുന്ന ഒരാള്‍ ഒരാള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ മുന്നില്‍ […]