ഇന്ന് പ്രായമാകുന്നവർ ഏറ്റവുമധികം പേടിക്കുന്ന അസുഖങ്ങളിലൊന്നാണ് ഡിമെൻഷ്യ അല്ലെങ്കിൽ മറവിരോഗം. എന്നാൽ, യുവതലമുറ അതിനെ അത്രകണ്ട് ഭയപ്പെടേണ്ടതില്ലെന്ന് പുതിയ പഠനം. പുതിയ തലമുറയിൽ മറവിരോഗം ബാധിക്കാനുള്ള സാധ്യത കുറവാണ്. ഓരോ തലമുറ കഴിയുംതോറും മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറഞ്ഞുവരുന്നു. അതായത് 1890-1913 വർഷം ജനിച്ചവർക്ക് 81-85 വയസ്സിൽ മറവിരോഗം വരാനുള്ള സാധ്യത 25.1 ശതമാനമാണ്. 1939-1943 കാലത്ത് ജനിച്ചവർക്കാകട്ടെ ഇത് 15.5 ശതമാനവും. ബ്രിട്ടൺ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്. സ്ത്രീകളിലാണ് ഈ സാധ്യത കൂടുതൽ […]