ഉറക്കവും രോഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഉറക്കക്കുറവ് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം തുടങ്ങി നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നുവെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ ഉറക്കവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പഠനമാണ് ശ്രദ്ധ നേടുന്നത്. വെറും മൂന്നു ദിവസത്തെ ഉറക്കക്കുറവ് പോലും ഹൃദ്രോഗസാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. സ്വീഡനിലെ ഉപ്സല സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഭക്ഷണരീതി, വ്യായാമം, സമ്മർദം തുടങ്ങിയവയ്ക്കൊപ്പം ഉറക്കത്തിനും ഹൃദ്രോഗവുമായി വലിയ ബന്ധമുണ്ടെന്നും മൂന്നുദിവസത്തെ ഉറക്കക്കുറവ് പോലും യുവാക്കളിലും ആരോഗ്യകരമായ ശരീരമുള്ളവരിലും […]