കൊച്ചി: സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാന്‍ അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി. സ്‌കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ പേരില്‍ പരാതി കിട്ടിയാല്‍ കഴമ്പുണ്ടോ എന്നറിയാന്‍ പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്കിയാല്‍ ക്രിമനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകര്‍ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെ മേല്‍ ഉണ്ടാകരുത്. ആറാം ക്ലാസുകാരനെ ചൂരല്‍ കൊണ്ട് അടിച്ചെന്ന […]