തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധന്റെ മകനും മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരിയെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കസ്തൂരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.കല്ലിയൂര്‍ കൃഷ്ണകുമാര്‍ (വര്‍ക്കിങ് പ്രസിഡന്റ്), ബിജു അറപ്പുര, വഴയില ഉണ്ണി (ജനറല്‍ സെക്രട്ടറിമാര്‍), നെടുമങ്ങാട് ശ്രീകുമാര്‍ (ട്രഷറര്‍), കെ.പ്രഭാകരന്‍ (സംഘടനാ സെക്രട്ടറി), പൂഴനാട് വേണുഗോപാല്‍, കെ.പ്രഭാകരന്‍ (സഹ സംഘടന സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.