അഴിയൂർ: നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേരെ ചോമ്പാല പോലീസ് അറസ്റ്റചെയ്തു. മാഹി പള്ളൂരിലെ പാറാൽ പുതിയവീട്ടിൽ തെരേസ റൊവീന റാണി (37), തലശ്ശേരി ധർമടം നടുവിലോതി അജിനാസ് (35) എന്നിവരെയാണ് ചോമ്പാല ഇൻസ്പെക്ടർ ബി.കെ. സിജു, എസ്ഐ. പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിൽ കുഞ്ഞിപ്പള്ളി ജങ്ഷനിൽനിന്ന് ജീപ്പും കസ്റ്റഡിയിലെടുത്തു. ജീപ്പുമായി പോകുമ്പോഴാണ് അജിനാസ് പിടിയിലായത്. സംഭവത്തിൽ മൊത്തം ഏഴാളുടെ […]