ഇന്ത്യക്കാർ സ്വകാര്യജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ അറിയാത്തവരാണ് എന്ന് ഓസ്ട്രേലിയൻ യുവതിയുടെ കുറ്റപ്പെടുത്തൽ. അതുകൊണ്ടാണ് ജോലിക്കാരായ വ്യക്തികൾക്ക് തങ്ങളുടെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് എന്നും യുവതി ആരോപിച്ചു. ജോലിയും വ്യക്തിജീവിതത്തിലെ കാര്യങ്ങളും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ താൻ പരിചയപ്പെട്ട ഇന്ത്യക്കാർക്ക് ആർക്കും അറിയില്ല എന്നാണ് ഇവർ പറയുന്നത്. ഇന്ത്യയിൽ മാസങ്ങൾ ചെലവഴിച്ചതിനുശേഷമാണ് പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീൽ എന്ന യുവതി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയിലെ […]