വിവാഹ ചെലവ് കുറയ്ക്കാന്‍ പരമ്പരാഗതവും വിലകൂടിയതുമായ വിവാഹ വസ്ത്രങ്ങള്‍ ഒഴിവാക്കി ജീന്‍സും ഷര്‍ട്ടും ധരിച്ച് വിവാഹ വേദിയില്‍ എത്തിയ അമേരിക്കന്‍ ദമ്പതികള്‍ക്ക് രൂക്ഷ വിമര്‍ശനം.വിവാഹ ദിനത്തിലെ വസ്ത്രത്തെ ചൊല്ലി കുടുംബാംഗങ്ങളും സുഹൃത്തുക്കളും തങ്ങളോട് പിണങ്ങിപ്പോയി എന്നാണ് വധു പറയുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 22 -കാരിയായ ആമി ബാരണും 24 -കാരനായ ഹണ്ടറും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് വെസ്റ്റ് വിര്‍ജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയില്‍ വെച്ച് വിവാഹിതരായത്.ദമ്പതികള്‍ അവരുടെ വിവാഹ ബജറ്റ് 1,000 ഡോളറില്‍ താഴെയായി […]