പയ്യന്നൂർ: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ളോഗർ ഹരിയാണയിലെ ജ്യോതി മൽഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന. കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ ജ്യോതി മൽഹോത്രയെത്തിയതായാണ് കരുതുന്നത്. ഇവിടെ ഉത്സവത്തിന്റെ വീഡിയോ വ്ളോഗ് ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ജ്യോതി ഇവിടെ എത്തിയെന്നാണ് കരുതുന്നത്. തെയ്യത്തിൽനിന്ന് പ്രസാദം വാങ്ങുന്ന ചിത്രം ഇത് വ്യക്തമാക്കുന്നു. കേരളത്തിൽ നടത്തിയ ഏഴുദിവസത്തെ സന്ദർശനത്തിനിടയിലാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണ് കരുതുന്നത്. അറസ്റ്റിലായ ജ്യോതി […]