കൊച്ചി: കടയ്ക്കല്‍ തിരുവാതിരയ്ക്ക് വിപ്ലവഗാനം പാടിയതില്‍ ഹൈക്കോടതി വിമര്‍ശനം. ക്ഷേത്രങ്ങള്‍ ഇതിനുള്ള സ്ഥലമല്ലെന്നും കോടതി ആവര്‍ത്തിച്ചു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി പറഞ്ഞു.പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്ന് ക്ഷേത്രോപദേശക സമിതി പറയുന്നത്. കടയ്ക്കല്‍ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയില്‍ സിപിഎമ്മിന്റെ പ്രചരണ ഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതാണ് വിവാദമായത്.ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.സ്വാശ്രയകോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ്, ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട പുഷ്പനെക്കുറിച്ചുള്ള […]