കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് കണ്ണൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മര്‍ദിച്ചത്. ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുറ്റിക്കകം കടപ്പുറത്ത് നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. ഫഹദിന്റെ കയ്യില്‍ ലഹരി ഉണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത് റിസല്‍ ആണെന്ന് സംശയിച്ചായിരുന്നു അതിക്രമം.ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെ […]