തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക ചുവടുവെയ്പുമായി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല കോളേജില്‍ അഡ്മിഷന്‍ നേടണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകളില്‍ ചേരണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്ങ്മൂലം സമര്‍പ്പിക്കണം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകള്‍ക്ക് അവാര്‍ഡു നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു. ഇന്ന് ചേര്‍ന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.