Posted inNATIONAL

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് നേരെ ലണ്ടനില്‍ ഖലിസ്ഥാനി വിഘടനവാദികളുടെആക്രമണ ശ്രമം

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ക്ക് നേരെ ലണ്ടനില്‍ ആക്രമണ ശ്രമം. ഖാലിസ്ഥാന്‍ വിഘടനവാദി സംഘടനകളാണ് വാഹനം ആക്രമിക്കാന്‍ നോക്കിയത്. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര […]

error: Content is protected !!
Exit mobile version