ഏറ്റവും കൂടുതല്‍ നേരം ചുംബിച്ചതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ ഒടുവില്‍ വേര്‍പിരിയുന്നു. തായ്ലന്‍ഡില്‍ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയും 2013 -ലാണ് 58 മണിക്കൂറും 35 മിനിറ്റും ചുംബിച്ചുകൊണ്ട് റെക്കോര്‍ഡ് നേടിയത്. എന്നാല്‍, ബിബിസി സൗണ്ട്സ് പോഡ്കാസ്റ്റ് വിറ്റ്നസ് ഹിസ്റ്ററിയില്‍ സംസാരിക്കവെ എക്കച്ചായിയാണ് തങ്ങള്‍ പിരിഞ്ഞതായി സ്ഥിരീകരിച്ചത്.പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോര്‍ഡ് നേടിയതില്‍ എപ്പോഴും അഭിമാനിക്കുന്നു എന്നും എക്കച്ചായ് പറഞ്ഞു. മത്സരത്തിന്റെ നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു. അതിനാല്‍ തന്നെ വളരെ ബുദ്ധിമുട്ടിയാണ് അത് […]