ചാന്തുപൊട്ട് എന്ന ചിത്രത്തിലെ ‘ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്..’എന്ന പാട്ടിന്റെ റീലിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇത് അഭിനയമാണെന്ന് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലിയാണെന്നും രേണു സുധി വ്യക്തമാക്കി. ഇത്തരം വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.‘എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ജീവിതം […]