Posted inCRIME, KERALA

കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; അമ്മക്കെതിരെ കേസെടുക്കും

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കും. പീഡനത്തെ പറ്റി കുട്ടികളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുകയാണ് പൊലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയ്‌ക്കെതിരെ പുതിയ കേസെടുക്കും. പീഡന അറിഞ്ഞിട്ടും ഇത് മറച്ച് വെച്ചതിനാകും കേസ് എടുക്കുക.കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ […]

error: Content is protected !!
Exit mobile version