ഓഫ് ദിവസം പിരിച്ചുവിട്ട സ്ത്രീക്ക് ഏകദേശം 28 ലക്ഷം രൂപ (25,000 പൗണ്ട്) നൽകാൻ വിധിച്ച് യുകെയിലെ കോടതി. കേസ് പരിഗണിച്ച എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിന്റേതാണ് വിധി. ഡെർമലോജിക്ക യുകെയിൽ ജോലി ചെയ്തിരുന്ന ജോവാൻ നീലിനെയാണ് അവരുടെ ഓഫ് ദിവസം ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കേസ് പരിഗണിക്കവേ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണൽ പറഞ്ഞത്, ഒരിക്കലും ഇത്തരത്തിൽ ഒരു സ്ഥാപനം ജീവനക്കാരിയെ പിരിച്ചുവിടരുതായിരുന്നു എന്നാണ്. അവരുടെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു എന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ജോലിയിൽ നിന്നും ഇത്തരത്തിൽ പിരിച്ചുവിട്ടത് […]