ഫരീദാബാദ്: ആദ്യ ഭാര്യയിലെ മകളെ വേശ്യാവൃത്തിക്ക് വിടണമെന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ലിവിങ് പാര്‍ട്ണറെ യുവാവ് തല്ലിക്കൊന്നു. ഡല്‍ഹിയിലെ ഫരീദാബാദിലാണ് സംഭവം. ആദ്യ ഭാര്യയിലെ 20കാരിയായ മകളേക്കുറിച്ചുള്ള മോശം പരാമര്‍ശം അസഹ്യമായതിന് പിന്നാലെയാണ് ലിവിങ് പാര്‍ട്ണറായ സോണിയയെ കൊലപ്പെടുത്തിയതെന്ന് ജിതേന്ദ്ര എന്നറിയപ്പെടുന്ന ബോബി പൊലീസിനോട് പറഞ്ഞു. മകളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും ബോബി പറഞ്ഞു. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഏപ്രില്‍ 21നായിരുന്നു കൊലപാതകം. ശനിയാഴ്ച മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കിടക്കയ്ക്ക് […]