തൃശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസില്‍ ഷീലാ സണ്ണിയെ കുടുക്കിയത് തന്നെക്കുറിച്ച് സ്വഭാവ ദൂഷ്യ ആരോപണം നടത്തിയതിനെന്ന് മുഖ്യ പ്രതി ലിവിയാ ജോസിന്‍റെ കുറ്റസമ്മത മൊഴി. ലിവിയ കളവു പറയുകയാണെന്ന് പറഞ്ഞ ഷീലാ സണ്ണി, ലിവിയയുടെ ബന്ധുക്കള്‍ തന്നെയാണ് സ്വഭാവ ദൂഷ്യം ആരോപിച്ചതെന്ന് പ്രതികരിച്ചു. ലിവിയയെയും ആണ്‍ സുഹൃത്ത് നാരായണ ദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. മുംബൈയില്‍ അറസ്റ്റിലായ ലിവിയ ജോസിനെ ഇന്നു രാവിലെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം […]