സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 15 ഇടത്ത് എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫും ജയിച്ചു. ഒരു സീറ്റില്‍ എസ്ഡിപിഐയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയിച്ചത്. വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു കൂടി ചേര്‍ത്താല്‍ 17 സീറ്റാണ് എല്‍ഡിഎഫിന്റെ പേരിലുള്ളത്. തിരുവനന്തപുരത്ത് ശ്രീവരാഹം വാര്‍ഡില്‍ സിപിഐയുടെ ഹരികുമാര്‍ വിജയിച്ചു. ബിജെപിയാണ് […]