തലമുറകള്‍ മാറുംതോറും പ്രണയത്തിലും ബന്ധങ്ങളിലും അതിന്റേതായ മാറ്റങ്ങളുണ്ടാകും. തൊണ്ണൂറുകളിലുള്ള പ്രണയത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ കാഴ്ച്ചപ്പാടുകള്‍. കാമുകിയും കാമുകനും തമ്മിലുള്ള ബന്ധങ്ങളുടെ നിര്‍വചനങ്ങളും മാറിയിരിക്കുന്നു. അത്തരത്തില്‍ ഒരു യുവതി എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരാതികള്‍ സമര്‍പ്പിക്കാന്‍ കാമുകന് യുവതിക്കുവേണ്ടി മാത്രം ഒരു വ്യക്തിഗത പരാതി വെബ് പോര്‍ട്ടല്‍ നിര്‍മിച്ച് നല്‍കിയതിനെ കുറിച്ചാണ് ആ പോസ്റ്റ്. സെഹജ് എന്ന യുവതിയാണ് തന്റെ കാമുകന് ഇഷാന് നിര്‍മിച്ച പോര്‍ട്ടലിനെ […]