കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ നിയമക്കുരുക്കിലാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിന്റെ പേരില്‍, 18 വയസ്സാകാറായവര്‍ ഉള്‍പ്പെട്ട ബന്ധങ്ങളില്‍ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി നിരീക്ഷണം.സ്‌നേഹം മൗലികമായ മാനുഷികാനുഭവമാണെന്നും കൗമാരക്കാര്‍ക്ക് വൈകാരിക ബന്ധങ്ങളുണ്ടാക്കാന്‍ അവകാശമുണ്ടെന്നുമാണ് കോടതിയുടെ നിരീക്ഷണം. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും മാനിക്കാനും നിയമം മാറേണ്ടതുണ്ട്. കൗമാരബന്ധങ്ങളുടെ കേസുകളില്‍ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടതെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി പതിനെട്ടുകാരനൊപ്പം വീടുവിട്ടുപോയ സംഭവത്തില്‍ പോക്‌സോ ചുമത്തിയകേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം […]