മലപ്പുറം: മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാര്‍ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. വടക്കേമണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസെത്തുന്നതിനു മുന്‍പ് ആളെ കയറ്റിയെന്നാരോപിച്ചായിരുന്നു മര്‍ദനം. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജീവനക്കാര്‍ ആണ് മര്‍ദിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ പിന്തുടര്‍ന്ന് ബസ് ജീവനക്കാര്‍ അബ്ദുള്‍ ലത്തീഫിനെ മര്‍ദിച്ചതായാണ് വിവരം. സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ […]