തിരുവനന്തപുരം: മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നാണ് സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ പിടികൂടിയത്. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനില്‍.എം.എല്‍ ഐ.പി.എസ് അറിയിച്ചു. 2013 മുതല്‍ നാടുകാണി, കബനി, നാടുകാണി ദളങ്ങളില്‍ സന്തോഷ് സജീവമായിരുന്നു.2013 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ മേഖലയിലെ മാവോയിസ്റ്റ് […]