ന്യൂഡല്‍ഹി: ബെല്‍ജിയത്തില്‍ അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതി ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സിബിഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. മെഹുല്‍ ചോക്‌സിയെ കൈമാറുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനും ബെല്‍ജിയം സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ക്കുമാണ് ഉദ്യോഗസ്ഥര്‍ അങ്ങോട്ടേക്ക് പോകുന്നത്. ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ചോക്‌സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ജിയത്തിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇ.ഡി, സിബിഐ ആസ്ഥാനങ്ങളില്‍ […]