മുംബൈ: ‘കാണാന്‍ സുന്ദരിയാണ്, നിങ്ങളെ എനിക്ക് ഇഷ്ടമാണ്, നിങ്ങളെ കാണാന്‍ കൊള്ളാം, വിവാഹിതയാണോ’ തുടങ്ങിയ സന്ദേശങ്ങള്‍ വാട്സാപ്പിലൂടെയും മറ്റും അപരിചിതരായ സത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ അയക്കുന്നത് അവരുടെ മാന്യതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് മുംബൈ സെഷന്‍സ് കോടതി.മുന്‍ മുനിസിപ്പില്‍ അംഗമായ സ്ത്രീയ്ക്ക് വാട്സാപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങുന്ന സന്ദേശം അയച്ചയാള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ പരിഗണിക്കവെയായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധോബ്ലേയുടെ പരാമര്‍ശം.രാത്രി 11 മണിക്കും 12:30നുമിടയില്‍ അയച്ച വാട്സാപ്പ് മെസേജുകളില്‍ പരാതിക്കാരിയുടെ ബാഹ്യ സൗന്ദര്യത്തെ പറ്റിയും വിവാഹവസ്ഥയെ […]