ശ്രീനഗര്‍: തന്റെ മകന് കുറ്റക്കാരനാണെങ്കില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കുറ്റക്കാരനെന്ന് അന്വേഷണസംഘം കണ്ടെത്തിയ ഭീകരന്റെ മാതാവ്. 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് ജമ്മു കശ്മീര്‍ പോലീസ് കണ്ടെത്തിയിരിക്കുന്ന ആദില്‍ ഹുസൈന് തോക്കറിന്റെ മാതാവാണ് മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്. പഹല്‍ഗാമില്‍ മരിച്ചുവീണത് തങ്ങളുടെ സഹോദരങ്ങളാണെന്നും തന്റെ മകന് ആക്രമണത്തില്‍ പങ്കുണ്ടെങ്കില്‍ വധശിക്ഷ തന്നെ നല്‍കണമെന്നും അവര്‍ പറഞ്ഞു. 2018 ല്‍ മകന് വീടുവിട്ടു പോയതാണെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആദില്‍ ഹുസൈന്റേയും […]