മുംബൈ: ബീഡില്‍ സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെത്തുടര്‍ന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എന്‍.സി.പി. നേതാവിന്റെ രാജിക്ക് പിന്നാലെ ബി.ജെ.പി. മന്ത്രിയും രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുവെന്നാണ് മന്ത്രി ജയ്കുമാര് ഗോരെയ്ക്കെതിരായ ആരോപണം.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ് വട്ടേറ്റിവറാണ് മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ ആദ്യം രംഗത്തെത്തിയത്. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, വീണ്ടും അവരെ ഉപദ്രവിക്കുകയാണെന്നായിരുന്നു […]