Posted inKERALA

നിലമ്പൂരിൽ നാളെ കലാശക്കൊട്ട്; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ, എൽഡിഎഫിന്‍റെ മഹാകുടുംബ സദസുകൾ ഇന്ന്

മലപ്പുറം: നിലമ്പൂരിൽ നാളെ പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമവുമായി മുന്നണികൾ. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ്‌ ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കും.  സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ കുടുംബ സദസിൽ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്‍റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. […]

error: Content is protected !!
Exit mobile version
Enable Notifications OK No thanks