തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാല്‍ മതി. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു. ബ്രൂവറി കാറ്റഗറി ഒന്നിലാണോയെന്ന് തനിക്ക് നോക്കിയാലേ പറയാന്‍ കഴിയൂ. സംരംഭകത്തെ പ്രോത്സാഹിപ്പിക്കാന്‍ തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഈസ് […]