ദില്ലി: : പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പി.എഫ്.ഐക്കായി എത്തിയ പണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് ചോദ്യം ചെയ്യല്‍. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐ ആണ്. എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു. […]