വിദേശത്ത് നിന്നും ഒരുപാടുപേർ ഇന്ത്യയിൽ എത്താറുണ്ട്. പല കാരണങ്ങൾ കൊണ്ടുമാണ് അവർ ഇന്ത്യയിലേക്ക് വരുന്നത്. സംസ്കാരം അടുത്തറിയാനോ, പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനോ, ചരിത്രസ്മാരകങ്ങൾ കാണാനോ ഒക്കെ ആയിരിക്കാം അത്. എന്നാൽ, ചിലയിടങ്ങളിലെല്ലാം എത്തുമ്പോൾ ഇപ്പോഴും അവർക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് അവരെ ശല്ല്യപ്പെടുത്തുന്ന ചിലർ ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്ക് സോളോ ട്രിപ്പിനെത്തിയ ഒരു പോളിഷ് യുവതിയാണ് ഇന്ത്യയിൽ തനിക്കുണ്ടായ ഈ നിരാശാജനകമായ അനുഭവത്തെ കുറിച്ച് സോഷ്യൽ […]