വത്തിക്കാൻ സിറ്റി: നിർമിതബുദ്ധി (എഐ) ചെറുപ്പക്കാരുടെ ബൗദ്ധികശേഷിയുടെ വികാസത്തിന് ആഘാതമുണ്ടാക്കിയേക്കാമെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പ മുന്നറിയിപ്പുനൽകി. ഇത് യാഥാർഥ്യം ഗ്രഹിക്കാനും വിശകലനം ചെയ്യാനുമുള്ള മനുഷ്യകുലത്തിന്റെ സവിശേഷമായ കഴിവിനെ ബാധിച്ചേക്കാമെന്നും എഐയെക്കുറിച്ചുള്ള രണ്ടാം റോം സമ്മേളത്തിൽ പങ്കെടുക്കുന്നവർക്ക് എഴുതിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഗണിതശാസ്ത്ര ബിരുദധാരിയായ മാർപാപ്പ, മേയ് എട്ടിന് സ്ഥാനമേറ്റപ്പോൾമുതൽ എഐയുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുനൽകാറുണ്ട്. എന്നാൽ, ഈ വിഷയത്തെക്കുറിച്ചുമാത്രമായി സംസാരിക്കുന്നത് ഇപ്പോഴാണ്. എഐയിലൂടെ ഇത്രയധികം വിവരം ഇത്രയെളുപ്പം ഇതിനുമുൻപ് ഒരുതലമുറയ്ക്കും കിട്ടിയിട്ടില്ല. എത്ര വിപുലമാണെങ്കിലും വിവരത്തെ […]