യുകെയില്‍ ഒരു പൂന്തോട്ടത്തില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൂച്ചട്ടി ലേലത്തില്‍ വിറ്റത് 56 ലക്ഷം രൂപയ്ക്ക്. 19 -ാം നൂറ്റാണ്ടിലെ ഒരു കലാകാരന്റെ മാസ്റ്റര്‍പീസ് വര്‍ക്കാണ് ഈ പൂച്ചട്ടി എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ലക്ഷങ്ങളുടെ മൂല്യമുള്ള ഒന്നായി ഇത് മാറിയത്. യുകെയില്‍ നടന്ന വാശിയേറിയ ലേലത്തിലാണ് പൂച്ചട്ടി വിറ്റു പോയത്.ഒരു പൂന്തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇതിന് നാലടി നീളമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1964 -ല്‍ സൗത്ത് ലണ്ടനിലെ കേംബര്‍വെല്‍ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിപ്പിക്കുന്നതിനിടെ […]