തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിനെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഹിയറിങിന് വിളിച്ചതിന് പിന്നാലെ വിചിത്ര ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് എൻ പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് എൻ പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിയറിങിന്‍റെ ഓഡിയോയും വീഡിയോയുപം റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം തത്സമയ സ്ട്രീമിങ് വേണമെന്ന അസാധാരണ ആവശ്യമാണ് പ്രശാന്ത് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് എൻ പ്രശാന്ത് വീണ്ടും […]