സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലടിച്ചപ്പോൾ പ്രശ്നം ഒത്തുതീർത്തത് അതേ സ്കൂളിലെ തൂപ്പുകാരി. വിദ്യാഭ്യാസം മാത്രം പോര അല്പം വിവേകം കൂടി വേണമെന്നും അത് ആവോളം ആ തൂപ്പുകാരിക്ക് ഉണ്ടെന്നുമാണ് സോഷ്യൽ മീഡിയയുടെ വാഴ്‌ത്ത്. മധ്യപ്രദേശിലെ എകലവ്യ ആദർശ് സ്കൂളിലായിരുന്നു അടിപൊട്ടിയത്. ഇരുവരും പരസ്പരം മുടിയിൽ പിടിച്ച് വലിച്ചും അസഭ്യപറഞ്ഞും തമ്മിൽ തല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഇരുവരെയും സ്കൂളിൽ നിന്ന് പുറത്താക്കി. ഇവരുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. ലൈബ്രേറിയനെ തല്ലി അവരുടെ ഫോൺ പിടിച്ചുവാങ്ങി പ്രിൻസിപ്പൽ […]