നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് മാപ്പു പറഞ്ഞ് സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ മൈത്രേയന്‍. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ നടത്തിയ പ്രസ്താവന വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൈത്രേയന്‍ മാപ്പു പറഞ്ഞത്.താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നുവെന്ന് മൈത്രേയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, പൃഥ്വിരാജിന്റെ സിനിമ കാണുന്നതായിരിക്കും എന്നും കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ടുപോലുമില്ലെന്ന മൈത്രേയന്റെ വാക്കുകളായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. മൈത്രേയന്റെ കുറിപ്പ്:ബഹുമാനപൂര്‍വ്വം പ്രിഥ്വിരാജിന്,മൂന്നു […]