കോട്ടയം: കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ആറ് ജൂനിയർ വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ ഫ്രെബ്രുവരി 11-നാണ് പ്രതികൾ അറസ്റ്റിലായത്. വിദ്യാർഥികളാണെന്നും പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പഠിച്ച് പുറത്തിറങ്ങി സമൂഹത്തിന് സേവനംചെയ്യേണ്ട ആളുകളാണ്. ആ […]