അലിഗഢ്: മകളുടെ പ്രതിശ്രുതവരനോടൊപ്പം ഒളിച്ചോടിയ യുവതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. സപ്ന എന്ന യുവതിയാണ് മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയത്. വിവാഹത്തിന് പത്ത് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടുന്നത്. എന്തുസംഭവിച്ചാലും രാഹുലിനൊപ്പം താന്‍ ജീവിക്കുമെന്നും വിവാഹം കഴിക്കുമെന്നും സപ്ന പോലീസിനോട് പറഞ്ഞു. ഒളിച്ചോട്ടത്തിന് ശേഷം തിരിച്ചെത്തിയ ഇരുവരും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി തന്റെ ഒളിച്ചോട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് തന്നെ മര്‍ദിക്കാറുണ്ടെന്നും മകള്‍ തന്നോട് വഴക്കിടാറുണ്ടെന്നും […]